അവന്‍..
ഇന്ന് അവന്റെ വിവാഹമാണ്. ദീര്‍ഖ ദൂരം സഞ്ചരിച്ചു വേണം അവിടെയെത്താന്‍. ബസ് യാത്ര ആരംഭിച്ചു.. മനസ്സ് പിന്നോട്ട് സഞ്ചരിക്കാന്‍ തുടങ്ങി.
ജീവിതം ആഘോഷിച്ചു തീര്‍ക്കണം. തിരികെ കിട്ടാത്ത നിമിഷങ്ങള്‍ എന്തിനു വെറുതെ പാഴാക്കുന്നു.. ആര്തുല്ലസിക്കുക തന്നെ.. ഒരു സുന്ദരിയെ കണ്ടെത്തി പ്രണയിക്കുക... അടുത്ത ലക്‌ഷ്യം അത് തന്നെ
ഓരോ പെണ്ണിനേയും നിരീക്ഷിച്ചു.. ആരെ തിരഞ്ഞെടുക്കണം.. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി താര ആയാലോ? ശാലിന സുന്ദരി. പക്ഷെ വേണ്ട.. അവളെ പ്രണയിച്ചാല്‍ അത് വെറും സാധാരണ പ്രണയം ആയി മാറും.. പാടില്ല.. കുറച്ചു അലകള്‍ സൃഷ്ടിക്കണം. എല്ലാവര്ക്കും സംസാര വിഷയം ആകണം .. എങ്കിലേ ഒരു ഹീറോ പരിവേഷം ലഭിക്കുകയുള്ളൂ.
ഒടുവില്‍ അവളെ കണ്ടെത്തി.. കോളേജിലെ തരംഗം..മേഘ മാത്യു .. പല കഥകളും അവളെ കുറിച്ച് പ്രചരിക്കുന്നുണ്ട്.. മോഡേണ്‍ വേഷ വിധാനങ്ങളോടെ തന്റേടത്തോടെ നടക്കുന്നവള്‍.. ആണുങ്ങളെ ബഹുമാനിക്കാതവള്‍. അവളുടെ ചുണ്ടുകള്‍, അതിനെ കുറിച്ച് എല്ലാവര്ക്കു നല്ല അഭിപ്രായം ആണ്. മധുരമായ ചുണ്ടുകള്‍. അതില്‍ ഒരു മുത്തം കൊടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. എല്ലാ പയ്യന്മാര്‍ക്കും അവളെ ഒന്ന് വളച്ചാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.. പക്ഷെ അവളും കൂടി മനസ്സ് വയ്ക്കേണ്ടേ..
കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും അവളെ വലയിലാക്കാന്‍ അവനു കഴിഞ്ഞു.. കോളേജില്‍ അവന്‍ ഹീറോ ആയി. കാന്റീനിലും ലിബ്രര്യിലും എല്ലാം അവര്‍ ഒരുമിച്ചു തന്നെ.. അവര്‍ തമ്മില്‍ രഹസ്യമായി ബന്ധപ്പെട്ടു എന്ന് തന്നെ വാര്‍ത്ത പറന്നു. അവന്‍ ഉള്ളു കൊണ്ട് സന്തോഷിച്ചു.
കോളേജില്‍ നിന്നും വിടപറയാന്‍ സമയം ആയി.. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍ എല്ലാവരും സന്തോഷവന്മാരയിരുന്നു.. ചിലര്‍ ഉപരി പഠനത്തിനു തയ്യാര്‍ എടുക്കുന്നു. ചില പെണ്‍കുട്ടികള്‍ വിവാഹ തീയതികള്‍ പറഞ്ഞു കൂട്ടുകാരികളെ ക്ഷണിച്ചു തുടങ്ങി.
അവന്റെ ലക്‌ഷ്യം ഉപരി പഠനം ആയിരുന്നു. ബാംഗ്ലൂര്‍ പോലുള്ള നഗരത്തില്‍ ചെന്ന് പഠിക്കണം. ഒരു പാട് പെണ്‍കുട്ടികളുടെ കൂടെ രസിച്ചു നടക്കണം. മേഘയോട് വിട പറയുന്നതില്‍ ഒട്ടും തന്നെ വിഷമം തോന്നുന്നില്ല.. കിട്ടാന്‍ പോകുന്നത് പുതിയൊരു ലോകമല്ലേ..
കോളേജിന്റെ അവസാന നാളുകളില്‍ അവന്‍ അവളോട് തുറന്നു പറഞ്ഞു. അവള്‍ക്കു അത് കേട്ടപ്പോള്‍ ഒരു നിസ്സാര ഭാവം ആയിരുന്നു. അവനു ഒട്ടും തന്നെ പശ്ചാത്താപം തോന്നിയില്ല. അവസാന നാളില്‍ അവള്‍ ഓട്ടോഗ്രാഫ് സൈന്‍ ചെയ്തു നല്‍കി. "വീണ്ടും കാണാന്‍ ഇട വരാതിരിക്കട്ടെ". അവളുടെ മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. അവസാനമായി ആ മധുരമായ ചുണ്ടുകളിലേക്ക്‌നോക്കി. ചുണ്ടുകള്‍ അവള്‍ കടിച്ചു പിടിച്ചിരിക്കുന്നു.
ബാംഗ്ലൂര്‍ ജീവിതം.. അത് അവനു കുറച്ചു കൂടി മാറ്റങ്ങള്‍ സമ്മാനിച്ചു. കുറെയേറെ പെണ്‍കുട്ടികള്‍. ജീവിതത്തില്‍ ആദ്യമായി പല സുഖങ്ങളും അവന്‍ അറിഞ്ഞു തുടങ്ങി. കാലങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു.
പ്രായം ഒരുപാട് കടന്നു പോകുന്നു. വിവാഹ പ്രായം അടുതെതിയിരിക്കുന്നു. ജീവിതം ഒരു കരക്കെതിക്കണം. ഇനി സീരിയസ് ആയെ മതിയാകൂ.. ഒരു ജോലി കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണങ്ങള്‍ക്ക് ഒരു അവസാനവും ആയിട്ടില്ല. ഒരുപാട് കഷ്ടപ്പെട്ട്. പല ചെറിയ സ്ഥാപനങ്ങളിലും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ഒടുവില്‍ ഒരിടത് കുറഞ്ഞ വേതനത്തിന് ജോലി ലഭിച്ചു.
അവിടെ വെച്ച് ഒരു പെണ്ണിനെ പരിചയ പെട്ടു . ആത്മാര്‍ഥമായി അവളെ പ്രണയിച്ചു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു.അവളും അവനെ പ്രണയിച്ചു. വീണ്ടും കാലങ്ങള്‍ കൊഴിഞ്ഞു പോയി. പക്ഷെ അവള്‍ കയ്യൊഴിഞ്ഞു. അവള്‍ക്കു മറ്റൊരു വിവാഹം ശെരിയായിരിക്കുന്നു. നല്ല ഉദ്യോഗമുള്ള ഒരാള്‍. വിടപറയാന്‍ ആയി അവള്‍ എത്തി. കയ്യില്‍ ഒരു ഓട്ടോഗ്രാഫ് ഉണ്ട്. അവന്‍ അതില്‍ എഴുതി "വീണ്ടും കാണാന്‍ ഇടവരാതിരിക്കട്ടെ". അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര്‍ വന്നു ആ വരികളില്‍ വീണു. മഷി അതില്‍ പടര്‍ന്നിറങ്ങി.. ഹൃദയം തകര്‍ന്നിരിക്കുന്നു. അവന്‍ ചുണ്ടുകള്‍ കടിച്ചു പിടിച്ചു.
അവന്‍ എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ കുറെ നാള്‍ അവിടെ കഴിഞ്ഞു. ഒരു ദിവസം ബിനോയ് വീട്ടില്‍ വന്നു. പഴയ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു തുടങ്ങി. നമ്മുടെ താരയുടെ വിവാഹം ആയിരുന്നു ഇന്ന്. നിനക്ക് ഓര്‍മയില്ലേ പഴയ ശാലിന സുന്ദരി.
അവനെ പഴയ ഓര്‍മ്മകള്‍ വന്നു തഴുകി. " മേഘയുടെ വിവാഹം കഴിഞ്ഞോ?"
"ഇല്ല"
"അവള്‍ ഇപ്പൊ എവിടെയാണ്?'
"അവള്‍ ഇവിടെ പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ആണ്"
"നീ പിന്നീട് അവളെ കണ്ടിട്ടില്ലേ?"
"ഇല്ല"
"നിങ്ങള്‍ തമ്മില്‍ ഉള്ള കഥകള്‍ ഒക്കെ നമ്മള്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്."
"എന്ത് കഥ"
"ഓ ഇപ്പൊ നിനക്കൊന്നും ഓര്മ കാണില്ലല്ലോ"
"നീ ഒരിക്കല്‍ ചവച്ചു തുപ്പിയ കേസ് അല്ലെ.. അവളെ ഒക്കെ ഇനി ആര് കെട്ടാനാ "
"അനാവശ്യം പറയരുത്.."
ബിനോയ് പോയി കഴിഞ്ഞു .. അവന്‍ ആ ഓട്ടോഗ്രാഫ് എടുത്തു ഇതളുകള്‍ മറിച്ചു.
"വീണ്ടും കാണാന്‍ ഇടവരാതിരിക്കട്ടെ "
അവന്‍ അതില്‍ സൂക്ഷിച്ചു നോക്കി. അക്ഷരങ്ങളില്‍ മഷി പടര്‍ന്നിരിക്കുന്നു. കടിച്ചു പിടിച്ച ആ ചുണ്ടുകള്‍ അവന്റെ മനസ്സില്‍ നിറഞ്ഞു..
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. മനസ്സമാധാനം പോയി. ഏതു നിമിഷവും ഭ്രാന്തു പിടിക്കും. അതോ ഭ്രാന്തനായി കഴിഞ്ഞോ? അവന്‍ ആകെ അസ്വസ്ഥനായി..
ഏതോ ഒരു സായാഹ്നത്തില്‍ അവന്‍ പ്രൈമറി സ്കൂളിലേക്ക് ഓടി. സ്കൂളിന്റെ നട വഴിയില്‍ കാത്തു നിന്നു. "മാപ്പ് .. എല്ലാത്തിനും മാപ്പ്"
________________________________________________________
Saturday, December 4, 2010
Sunday, July 11, 2010
നൊമ്പര ഗാനം
അവന്‍ വിങ്ങുകയായിരുന്നു... ഇത്രയും നേരം ഫോണ്‍ ഇല് ചെവി ചേര്‍ത്ത് കിടക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ മൂളി പറയുന്നുണ്ട് . .. അത്താഴം കഴിക്കാന്‍ അവനെ വിളിക്കണം എന്നുണ്ടായിരുന്നു.. വേണ്ട.. ഇപ്പൊ വിളിക്കെണ്ടാ. അവന്റെ മുഖം കാണാന്‍ കഴിയില്ല.. ഇത്രയും നാളുംഅത്താഴം കഴിക്കാന്‍ അവനെ പിടിചെഴുന്നെല്‍പ്പിക്കുമായിരുന്നു .
അവന്റെ ഒരു ഫോണ്‍.. കട്ട് ചെയ്യടാ.. മതി സംസാരം ഇനി ആഹാരം കഴിച്ചിട്ട് മതി... ഇങ്ങേനെയും ഉണ്ടോടാ കാമുകന്മാര്‍.
പക്ഷെ ഇന്ന് അവനോടു അങ്ങനെ പറയാന്‍ വയ്യ... അവന്‍ ഏറെ വിഷമിചിരിക്കുന്നു. നമ്മള്‍ പ്രവാസികള്‍ എന്നും അസൂയയോടെ ആണ് അവനെ കണ്ടിരുന്നത്. നാട്ടില്‍ അവനെയും കാത്തിരിക്കാന്‍ ഒരു പെണ്‍കുട്ടി. അവധിക്കു നാട്ടില്‍ പോകുമ്പോള്‍ അവള്‍ക്കായി സമ്മാനം വാങ്ങി കൂട്ടാനുള്ള തിരക്ക് കണ്ടു അവനെ ഞങ്ങള്‍ കളിയാക്കിയിരുന്നു..
അവര്‍ ഒന്നിച്ചു പഠിച്ചവര്‍പഠനം കഴിഞ്ഞു രണ്ടു പേരും രണ്ടു വഴിക്ക്. എങ്കിലും ഫോണിലൂടെ സൌഹൃദം തുടര്‍ന്നു . അവധികളില്‍ അവന്‍ അവളുടെ അരികില്‍ ഓടിയെത്തി. ഒടുവില്‍ ഒരു നാള്‍ അവനു വിദേശത്തേക്ക് പറക്കേണ്ടി വന്നു. എങ്കിലും എതിസലറ്റ് പോലുള്ളവര്‍ അവര്‍ക്കിടയില്‍ ഹംസങ്ങളായി . പരിശുദ്ധ പ്രണയങ്ങളില്‍ ഇപ്പോഴും വില്ലന്‍ ജാതി മതങ്ങള്‍ തന്നെ. കല്യാണ കാര്യം ആയപ്പോള്‍ പതിവ് പോലെ വീട്ടുകാര്‍ കൊമ്പ് കോര്‍ത്തു. അവന്‍ ലീവ് എടുത്തു നാട്ടിലേക്ക് പറന്നു. എല്ലാം കൂടുതല്‍ കുഴപ്പത്തിലായി.
ഒടുവില്‍ രണ്ടു പേരുടെയും തീരുമാനം പിരിയാന്‍ തന്നെയായിരുന്നു. വീട്ടുകാര്‍ തന്നെ ജയിക്കട്ടെ. അവളുടെ കല്യാണം നിശ്ചയമായി. അവന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു. ഫോണ്‍ വിളികള്‍ നിശ്ചലമായി. ഏറെ കാലങ്ങള്‍ക്ക് ശേഷം അവള്‍ ഇന്ന് വീണ്ടും അവനെ വിളിച്ചിരിക്കുന്നു. അവസാനമായി യാത്ര പറഞ്ഞു പിരിയാന്‍. പുതിയ ജീവിതത്തിനു സര്‍വ മംഗളവും നേര്‍ന്നു കൊണ്ട് അവന്‍ വിങ്ങി പൊട്ടി. അവളും കരയുകയായിരുന്നു. ഏറെ നേരം വാക്കുകള്‍ പുറത്തു വന്നില്ല. ഇരു വശങ്ങളിലും മൌനം മാത്രം.
ആ മൌനം ഒരേ മുറിയില്‍ കഴിയുന്ന നമ്മള്‍ സുഹൃത്തുക്കളെ പോലും ഏറെ വിശാടതിലാഴ്ത്തി. അവര്‍ ഒരുമിച്ചു നെയ്ത സ്വപ്‌നങ്ങള്‍ ഇനി ഒരിക്കലും യാഥാര്ത്യമാകില്ലല്ലോ . എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവന്‍ ആകാശം നോക്കി കിടന്നു.

Friday, July 2, 2010
രാത്രിയുടെ സൗന്ദര്യം...
രാത്രിയെ ഭയപ്പെടുത്തുന്ന ഇരുട്ടായി സങ്ങല്‍പ്പിച്ചവരുണ്ട്. ഏകാന്തതയുടെ കൂട്ടുകാരനായി ചിലര്‍. എന്നാല്‍ രാത്രിയെ സ്നേഹിച്ചവരും ഉണ്ടായിരുന്നു. മനസ്സിലെ പ്രണയം കര കവിന്ജോഴുകുമ്പോള്‍ നിലാവ് അതിനു മാറ്റ് നല്‍കി.എത്രയോ പാതിരാത്രികള്‍ ഞാന്‍ ഉറങ്ങാതെ നിന്നെ തന്നെ ഓര്‍ത്തു കിടന്നിട്ടുണ്ട്. ജന്നല്‍ പാളികള്‍ തുറന്നു ആകാശത്തെ നക്ഷത്രങ്ങളോട് ചിരിച്ചിട്ടുണ്ട്. കുളിര്‍ കാറ്റ് ഏറ്റു പരവശനായി നിന്നിട്ടുണ്ട്. രാത്രി എന്റെ പ്രണയത്തിന്റെ കാവല്‍ക്കാരനായി .
വിദ്യാസാഗര്‍ tamil സിനിമ യില്‍ ഇതേ ഗാനം ചിട്ടപ്പെടുതിയെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല. എന്തായിരിക്കും കാരണം. ഗിരീഷ് പുത്തഞ്ചേരി തന്നെ. രാത്രിയും പ്രണയത്തെയും ചേര്‍ത്ത് അദ്ദേഹം എഴുതിയ വരികള്‍ ആഭേരി രാഗത്തില്‍ കലര്‍ന്നപ്പോള്‍ മലയാളികളുടെ ഹൃദയ മര്‍മ്മരം ആയി മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. എന്നും മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗാനം....
" പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവോ "

ഇനിയെന്ന് കാണും സഖി...
ഒരിക്കലും ഞാന്‍ നിന്നെ പ്രണയിച്ചിരുന്നില്ല. അതോ ഞാന്‍ എന്റെ പ്രണയം തിരിച്ചറിയാതെ പോയതോ? കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ എത്രയോ തവണ നമ്മള്‍ ഒന്നിച്ചിരുന്നു കളി പറഞ്ഞു. കൂട്ടുകാര്‍ നിന്നെ പറഞ്ഞു കളിയാക്കിയപ്പോഴും എന്റെ മനസ്സ് പറഞ്ഞു നീ എന്റെ കൂട്ടുകാരി മാത്രം. ഇന്ന് നീ പുതിയൊരു ജീവിതത്തിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ മാത്രം ഞാന്‍ എന്തിനു ഇത്രയധികം വിഷമിക്കുന്നു. നീ എന്റെ ആരെങ്കിലും ആയിരുന്നോ.. അറിയില്ല. അഥവാ ഇത് പ്രണയമാണ് എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു എങ്കില്‍ ഇനി അത് പറയാന്‍ ഒരു അവസരം ഉണ്ടോ.. ഒരു ജന്മം കാത്തിരിക്കേണ്ടി വരില്ലേ വീണ്ടും നിന്നെ എന്റെ കളിതോഴിയായി കിട്ടാന്‍? അന്ന് ഞാന്‍ പറയുമോ.. ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന്...?
"എന്നിന കിളിയുടെ നൊമ്പര ഗാനം കേട്ട്
ഇന്നലെ ഉറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
മൂക ദുഃഖങ്ങള്‍ ആണെന്നറിഞ്ഞു ...
എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക
തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു...
ഇത്രമേല്‍ മണമുള്ള പൂവാണ് നീയെന്നു
ആത്മ സഖീ ഞാന്‍ അറിയുവാന്‍ വൈകിയോ "
"എന്നിന കിളിയുടെ നൊമ്പര ഗാനം കേട്ട്
ഇന്നലെ ഉറങ്ങാതെ ഞാനിരുന്നു..
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന
മൂക ദുഃഖങ്ങള്‍ ആണെന്നറിഞ്ഞു ...
എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക
തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു...
ഇത്രമേല്‍ മണമുള്ള പൂവാണ് നീയെന്നു
ആത്മ സഖീ ഞാന്‍ അറിയുവാന്‍ വൈകിയോ "
aamukham
മലയാളികള്‍ക്ക് എന്നും ചലച്ചിത്ര ഗാനങ്ങള്‍ ഹൃദയ മര്‍മരങ്ങള്‍ തന്നെയാണ്. ഗ്രിഹാതുരത്വവും പ്രണയവും വിരഹവും സന്തോഷവും വിഷമവും വാത്സല്യവും പ്രകടിപ്പിക്കുവാന്‍ എന്നും ഗാനങ്ങള്‍ തന്നെയാണ് ആശ്രയം. ജീവിതത്തിന്റെ പല മുഹൂര്തതിലും, നമുക്ക് വേണ്ടി എന്നാ പോലെ നിര്‍മിക്കപ്പെട്ട ഗാനങ്ങള്‍ നമുക്ക് വേണ്ടി പാടിയിരുന്നു. ഗാനങ്ങളിലെ നായിക പലപ്പോഴും നമ്മുടെ പ്രണയിനി തന്നെയായിരുന്നു. ഇത് അവളെ കുറിച്ച് എഴുതിയതാണോ എന്ന് അതിശയിച്ചിരുന്നു. ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവളെ ഓര്മ വരും. ചിലത് ജീവിതത്തിന്റെ മധുര ഭാവങ്ങള്‍ കൊണ്ട് വീണ്ടും ഹൃദയത്തെ നിറയ്ക്കും. മറ്റു ചിലത് ഒരു കാലത്ത് അനുഭവിച്ച വേദനകളെ വീണ്ടും ജ്വലിപ്പിച്ചുനര്‍ത്തും .
ഭാവങ്ങള്‍ക്ക് ചേര്‍ന്ന ഗാനങ്ങള്‍ കണ്ടു പിടിക്കുക ശ്രമകരം തന്നെയാണ്. കാരണം അതിന്റെ ആപേക്ഷികത തന്നെ. എങ്കിലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ. ഇതാ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തിയ ചില ഗാനങ്ങള്‍.
ഭാവങ്ങള്‍ക്ക് ചേര്‍ന്ന ഗാനങ്ങള്‍ കണ്ടു പിടിക്കുക ശ്രമകരം തന്നെയാണ്. കാരണം അതിന്റെ ആപേക്ഷികത തന്നെ. എങ്കിലും ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കട്ടെ. ഇതാ എന്റെ മനസ്സിനെ തൊട്ടുണര്‍ത്തിയ ചില ഗാനങ്ങള്‍.
Subscribe to:
Comments (Atom)