അവന്‍..
ഇന്ന് അവന്റെ വിവാഹമാണ്. ദീര്‍ഖ ദൂരം സഞ്ചരിച്ചു വേണം അവിടെയെത്താന്‍. ബസ് യാത്ര ആരംഭിച്ചു.. മനസ്സ് പിന്നോട്ട് സഞ്ചരിക്കാന്‍ തുടങ്ങി.
ജീവിതം ആഘോഷിച്ചു തീര്‍ക്കണം. തിരികെ കിട്ടാത്ത നിമിഷങ്ങള്‍ എന്തിനു വെറുതെ പാഴാക്കുന്നു.. ആര്തുല്ലസിക്കുക തന്നെ.. ഒരു സുന്ദരിയെ കണ്ടെത്തി പ്രണയിക്കുക... അടുത്ത ലക്‌ഷ്യം അത് തന്നെ
ഓരോ പെണ്ണിനേയും നിരീക്ഷിച്ചു.. ആരെ തിരഞ്ഞെടുക്കണം.. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി താര ആയാലോ? ശാലിന സുന്ദരി. പക്ഷെ വേണ്ട.. അവളെ പ്രണയിച്ചാല്‍ അത് വെറും സാധാരണ പ്രണയം ആയി മാറും.. പാടില്ല.. കുറച്ചു അലകള്‍ സൃഷ്ടിക്കണം. എല്ലാവര്ക്കും സംസാര വിഷയം ആകണം .. എങ്കിലേ ഒരു ഹീറോ പരിവേഷം ലഭിക്കുകയുള്ളൂ.
ഒടുവില്‍ അവളെ കണ്ടെത്തി.. കോളേജിലെ തരംഗം..മേഘ മാത്യു .. പല കഥകളും അവളെ കുറിച്ച് പ്രചരിക്കുന്നുണ്ട്.. മോഡേണ്‍ വേഷ വിധാനങ്ങളോടെ തന്റേടത്തോടെ നടക്കുന്നവള്‍.. ആണുങ്ങളെ ബഹുമാനിക്കാതവള്‍. അവളുടെ ചുണ്ടുകള്‍, അതിനെ കുറിച്ച് എല്ലാവര്ക്കു നല്ല അഭിപ്രായം ആണ്. മധുരമായ ചുണ്ടുകള്‍. അതില്‍ ഒരു മുത്തം കൊടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമില്ല. എല്ലാ പയ്യന്മാര്‍ക്കും അവളെ ഒന്ന് വളച്ചാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.. പക്ഷെ അവളും കൂടി മനസ്സ് വയ്ക്കേണ്ടേ..
കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും അവളെ വലയിലാക്കാന്‍ അവനു കഴിഞ്ഞു.. കോളേജില്‍ അവന്‍ ഹീറോ ആയി. കാന്റീനിലും ലിബ്രര്യിലും എല്ലാം അവര്‍ ഒരുമിച്ചു തന്നെ.. അവര്‍ തമ്മില്‍ രഹസ്യമായി ബന്ധപ്പെട്ടു എന്ന് തന്നെ വാര്‍ത്ത പറന്നു. അവന്‍ ഉള്ളു കൊണ്ട് സന്തോഷിച്ചു.
കോളേജില്‍ നിന്നും വിടപറയാന്‍ സമയം ആയി.. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതില്‍ എല്ലാവരും സന്തോഷവന്മാരയിരുന്നു.. ചിലര്‍ ഉപരി പഠനത്തിനു തയ്യാര്‍ എടുക്കുന്നു. ചില പെണ്‍കുട്ടികള്‍ വിവാഹ തീയതികള്‍ പറഞ്ഞു കൂട്ടുകാരികളെ ക്ഷണിച്ചു തുടങ്ങി.
അവന്റെ ലക്‌ഷ്യം ഉപരി പഠനം ആയിരുന്നു. ബാംഗ്ലൂര്‍ പോലുള്ള നഗരത്തില്‍ ചെന്ന് പഠിക്കണം. ഒരു പാട് പെണ്‍കുട്ടികളുടെ കൂടെ രസിച്ചു നടക്കണം. മേഘയോട് വിട പറയുന്നതില്‍ ഒട്ടും തന്നെ വിഷമം തോന്നുന്നില്ല.. കിട്ടാന്‍ പോകുന്നത് പുതിയൊരു ലോകമല്ലേ..
കോളേജിന്റെ അവസാന നാളുകളില്‍ അവന്‍ അവളോട് തുറന്നു പറഞ്ഞു. അവള്‍ക്കു അത് കേട്ടപ്പോള്‍ ഒരു നിസ്സാര ഭാവം ആയിരുന്നു. അവനു ഒട്ടും തന്നെ പശ്ചാത്താപം തോന്നിയില്ല. അവസാന നാളില്‍ അവള്‍ ഓട്ടോഗ്രാഫ് സൈന്‍ ചെയ്തു നല്‍കി. "വീണ്ടും കാണാന്‍ ഇട വരാതിരിക്കട്ടെ". അവളുടെ മുഖത്ത് ഭാവ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. അവസാനമായി ആ മധുരമായ ചുണ്ടുകളിലേക്ക്‌നോക്കി. ചുണ്ടുകള്‍ അവള്‍ കടിച്ചു പിടിച്ചിരിക്കുന്നു.
ബാംഗ്ലൂര്‍ ജീവിതം.. അത് അവനു കുറച്ചു കൂടി മാറ്റങ്ങള്‍ സമ്മാനിച്ചു. കുറെയേറെ പെണ്‍കുട്ടികള്‍. ജീവിതത്തില്‍ ആദ്യമായി പല സുഖങ്ങളും അവന്‍ അറിഞ്ഞു തുടങ്ങി. കാലങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു.
പ്രായം ഒരുപാട് കടന്നു പോകുന്നു. വിവാഹ പ്രായം അടുതെതിയിരിക്കുന്നു. ജീവിതം ഒരു കരക്കെതിക്കണം. ഇനി സീരിയസ് ആയെ മതിയാകൂ.. ഒരു ജോലി കണ്ടെത്താന്‍ വേണ്ടിയുള്ള അന്വേഷണങ്ങള്‍ക്ക് ഒരു അവസാനവും ആയിട്ടില്ല. ഒരുപാട് കഷ്ടപ്പെട്ട്. പല ചെറിയ സ്ഥാപനങ്ങളിലും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. ഒടുവില്‍ ഒരിടത് കുറഞ്ഞ വേതനത്തിന് ജോലി ലഭിച്ചു.
അവിടെ വെച്ച് ഒരു പെണ്ണിനെ പരിചയ പെട്ടു . ആത്മാര്‍ഥമായി അവളെ പ്രണയിച്ചു. വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു.അവളും അവനെ പ്രണയിച്ചു. വീണ്ടും കാലങ്ങള്‍ കൊഴിഞ്ഞു പോയി. പക്ഷെ അവള്‍ കയ്യൊഴിഞ്ഞു. അവള്‍ക്കു മറ്റൊരു വിവാഹം ശെരിയായിരിക്കുന്നു. നല്ല ഉദ്യോഗമുള്ള ഒരാള്‍. വിടപറയാന്‍ ആയി അവള്‍ എത്തി. കയ്യില്‍ ഒരു ഓട്ടോഗ്രാഫ് ഉണ്ട്. അവന്‍ അതില്‍ എഴുതി "വീണ്ടും കാണാന്‍ ഇടവരാതിരിക്കട്ടെ". അവന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര്‍ വന്നു ആ വരികളില്‍ വീണു. മഷി അതില്‍ പടര്‍ന്നിറങ്ങി.. ഹൃദയം തകര്‍ന്നിരിക്കുന്നു. അവന്‍ ചുണ്ടുകള്‍ കടിച്ചു പിടിച്ചു.
അവന്‍ എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ കുറെ നാള്‍ അവിടെ കഴിഞ്ഞു. ഒരു ദിവസം ബിനോയ് വീട്ടില്‍ വന്നു. പഴയ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു തുടങ്ങി. നമ്മുടെ താരയുടെ വിവാഹം ആയിരുന്നു ഇന്ന്. നിനക്ക് ഓര്‍മയില്ലേ പഴയ ശാലിന സുന്ദരി.
അവനെ പഴയ ഓര്‍മ്മകള്‍ വന്നു തഴുകി. " മേഘയുടെ വിവാഹം കഴിഞ്ഞോ?"
"ഇല്ല"
"അവള്‍ ഇപ്പൊ എവിടെയാണ്?'
"അവള്‍ ഇവിടെ പ്രൈമറി സ്കൂളില്‍ ടീച്ചര്‍ ആണ്"
"നീ പിന്നീട് അവളെ കണ്ടിട്ടില്ലേ?"
"ഇല്ല"
"നിങ്ങള്‍ തമ്മില്‍ ഉള്ള കഥകള്‍ ഒക്കെ നമ്മള്‍ ഇപ്പോഴും ഓര്‍ക്കാറുണ്ട്."
"എന്ത് കഥ"
"ഓ ഇപ്പൊ നിനക്കൊന്നും ഓര്മ കാണില്ലല്ലോ"
"നീ ഒരിക്കല്‍ ചവച്ചു തുപ്പിയ കേസ് അല്ലെ.. അവളെ ഒക്കെ ഇനി ആര് കെട്ടാനാ "
"അനാവശ്യം പറയരുത്.."
ബിനോയ് പോയി കഴിഞ്ഞു .. അവന്‍ ആ ഓട്ടോഗ്രാഫ് എടുത്തു ഇതളുകള്‍ മറിച്ചു.
"വീണ്ടും കാണാന്‍ ഇടവരാതിരിക്കട്ടെ "
അവന്‍ അതില്‍ സൂക്ഷിച്ചു നോക്കി. അക്ഷരങ്ങളില്‍ മഷി പടര്‍ന്നിരിക്കുന്നു. കടിച്ചു പിടിച്ച ആ ചുണ്ടുകള്‍ അവന്റെ മനസ്സില്‍ നിറഞ്ഞു..
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. മനസ്സമാധാനം പോയി. ഏതു നിമിഷവും ഭ്രാന്തു പിടിക്കും. അതോ ഭ്രാന്തനായി കഴിഞ്ഞോ? അവന്‍ ആകെ അസ്വസ്ഥനായി..
ഏതോ ഒരു സായാഹ്നത്തില്‍ അവന്‍ പ്രൈമറി സ്കൂളിലേക്ക് ഓടി. സ്കൂളിന്റെ നട വഴിയില്‍ കാത്തു നിന്നു. "മാപ്പ് .. എല്ലാത്തിനും മാപ്പ്"
________________________________________________________
Saturday, December 4, 2010
Subscribe to:
Comments (Atom)